Slide # 1

MGJSM WEBSITE

വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി Read More

LUMINA

LUMINA

MGJSM CAMP LUMINA 2014 Read More

പരി പാത്രിയര്‍ക്കീസ് ബാവായോടൊപ്പം Read More

ഉപഹാരം നല്‍കുന്നു

ഉപഹാരം നല്‍കുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് M G J S M ന്‍റെ ഉപഹാരം നല്‍കുന്നു Read More

Kashmir Relief Mission

Kashmir Relief

MGJSM Kashmir Relief Mission Read More

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ "ലുമിന" മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ സെപ്റ്റംബര്‍ 29,30 ഒക്ടോബര്‍ 1 തിയതികളില്‍

Lumina Camp 2017 Online Registration

Sunday 6 July 2014

ഉദയഗിരിയുടെ ഉദയസൂര്യന്‍: അഭിവന്ദ്യ ഡോ. കുര്യാക്കോസ്‌ മോര്‍ തിയോഫിലോസ്‌ മെത്രാപൊലിത്ത (പേഴ്‌സണ്‍ ഓഫ്‌ ദി ഇയര്‍)


എറണാകുളം ജില്ലയില്‍ മുളന്തുരുത്തി എന്ന സ്ഥലത്ത്‌, വെട്ടിക്കല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന M S O T സെമിനാരിയിലേക്ക്‌ കടന്നു ചെല്ലുമ്പോള്‍, ഹരിത മനോഹരിതയില്‍ പൊതിഞ്ഞു നില്‌ക്കുന്ന, ശാന്തവും, സൗകുമാര്യവും തിങ്ങി നില്‌ക്കുന്ന ദൈവീകമായ അനുഭൂതി ആ പരിസരത്ത്‌ എവിടെയും തോന്നിപ്പിക്കുമാറ്‌, ഒരു ചാപ്പല്‍ ഉണ്ട്‌ സെമിനാരിയില്‍. കുര്‍ബ്ബാനയ്‌ക്ക്‌ ഉള്ള മണി മുഴങ്ങുന്നു...അവിടെ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം `മറിയാം ദീലെതോക്‌ യൂഹാനോന്‍ ദാംദൊഹെനുവെന്‍ ........എദ്രഹാമെലൈന്‍`....ഈ നാദം നമ്മുടെ കാതുകളില്‍ എത്തുമ്പോള്‍ ദൈവം ഭുമിയില്‍ മുത്തുകള്‍ പൊഴിക്കുമ്പോലെ ആണ്‌ തോന്നുക...സ്വര്‍ഗീയമായ ഈ നാദത്തില്‍ വിശുദ്ധ ബലി അര്‍പ്പികുന്നത്‌ അഭിവന്ദ്യ. തിയഫിലോസ്‌ തിരുമേനിയാണ്‌.
മാലാഖമാര്‍ ദൈവത്തിനു സ്‌തുതി പാടുന്നത്‌ പോലെ, കാതുകള്‍ക്ക്‌ ഇമ്പവും ദൈവീക അനുഭൂതിയില്‍ സ്‌തോത്രം കരേറ്റുന്നതിനായി സെമിനാരി വിദ്യാര്‍ത്ഥികള്‍ തിരുബലിയില്‍ സംബന്ധിക്കുന്നു...ദൈവ വിളി അനുസരിച്ച്‌ കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേല ചെയ്യുന്ന അഭിവന്ദ്യ തിരുമേനി ഇന്ന്‌ സുറിയാനി സഭക്ക്‌ വലിയ ഒരു മുതല്‍ കൂട്ടാണ്‌...അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലും, പ്രവര്‍ത്തനങ്ങളിലും ദൈവം എപ്പോഴും താങ്ങും തണലും ആയി ഇരിക്കുന്നത്‌ തിരുമേനിയുടെ ഓരോ പ്രവര്‌ത്തന മേഖലയിലെയും അദ്ധ്വാന ഫലത്തിലൂടെ വളരെ വ്യക്തമാണ്‌. 
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍വരെയുള്ളവരോട്‌ വരെ അഭിവന്ദ്യ തിരുമേനി ഇടപഴകുമ്പോള്‍ ഉള്ള സൗമ്യമായ പെരുമാറ്റവും വളരെയധികം ശ്രെധേയം ആണ്‌. വിദ്യാര്‌ഥി പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന അഭിവന്ദ്യ പിതാവിന്റെ നിസ്വാര്‍ത്ഥമായ സേവനം ഓരോ വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെയും ജീവിതത്തെ ചിട്ടപ്പെടുതിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പല കുട്ടികളില്‍ നിന്നും അറിയുവാന്‍ സാധിച്ചിട്ടുണ്ട്‌..അതിനു ലഭിക്കുന്ന സെമിനാറുകള്‍, വിവിധ തരം ക്ലാസുകള്‍ ഒക്കെയും തിരുമേനിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്‌. മീഡിയ സെല്‍ ചെയര്‍മാന്‍ എന്ന സ്ഥാനത്ത്‌ കര്‍മ്മനിരതനയിരിക്കുമ്പോള്‍ തന്നെ തന്റെ സഭയോട്‌ എത്ര മാത്രം കൂറ്‌ പുലര്‍ത്തുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹം എന്ന്‌ ഞാന്‍ പലപ്പോഴും മനസിലാക്കിയിട്ടുണ്ട്‌.
സുറിയാനി ക്രിസ്‌തിയനിയായ ഞാന്‍ സഭക്ക്‌ ഇത്രയും വിലമതിക്കുന്ന ഒരു വ്യക്തിത്വത്തെ കിട്ടിയതില്‍ ദൈവത്തോട്‌ ഒരു വിശ്വാസി എന്ന നിലയില്‍ ഞാന്‍ ഏറെ കടപ്പെട്ടിരികുന്നതോടൊപ്പം, അതിനായി നന്ദിയോടെ സ്‌തുതിക്കുകയും ചെയ്യുന്നു...ജീവിതത്തില്‍ ചെറുതും വലുതുമായ പരീക്ഷണങ്ങളെ നേരിടുമ്പോള്‍ അദ്ദേഹം അതിനെ "positive attitude " ആയിട്ടുള്ള സമീപനം ആണ്‌ എടുക്കാറുള്ളത്‌...ബഹുഭാഷാ പണ്ഡിതനും നല്ലൊരു പ്രാസന്‌ഗീകാനും കൂടി ആയ പിതാവ്‌ മുളന്തുരുത്തി സെമിനാരിയുടെ റസിഡന്റ്‌ മെത്രാപ്പോലീത്തയും, `പുതിയ നിയമം' അധ്യാപകനും കൂടിയാണ്‌. സെമിനാരി സ്റ്റുഡന്റ്‌സിന്‌ ദൈവശാസ്‌ത്രം പഠിക്കുന്നതോടൊപ്പം, വൈദീക വൃത്തിയില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേല ചെയ്യുന്നത്‌ ഒരു സേവനമാനെന്നു മാതൃക കാട്ടി കൊടുക്കയും ചെയ്യുന്നു...ഞാന്‍ പലപ്പോഴായി ശ്രദ്ധിച്ചിട്ടുള്ള കാര്യം തിരുമേനി ഒരിക്കല്‍ പോലും ശാരീരികമായ ക്ഷീണമോ അല്ലെങ്കില്‍ ഒന്നിനെ കുറിച്ചും പരാതി പെടാതെയുള്ള ഈ `ആട്ടിടയന്റെ ആടുകള്‍ക്ക്‌' വേണ്ടിയുള്ള നെട്ടോട്ടം കണ്ടു പലപ്പോഴും ഞാന്‍ അതിശയിച്ചു ഇരിക്കാറുണ്ട്‌...എപ്പോഴും കര്‍മ്മ നിരതനായി മുഴുങ്ങി ഇരിക്കുന്ന ഈ വന്ദ്യ പിതാവ്‌ എന്നും സഭക്കും, സമൂഹത്തിനും, ആബാലവൃധം ജനങ്ങള്‌ക്കും എന്തും കൊണ്ടും ഉത്തമനായ വന്ദ്യ പിതാവാണ്‌.
തിരുമേനിയെ സ്‌നേഹിക്കുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കള്‍ക്കും അതിലുപരി ആത്മീയ മക്കള്‌ക്കും എന്നും മനസ്സില്‍ മായാത്ത ഒരു മാണിക്യമായി ശോഭിക്കും...മാത്രമല്ല `ദൈവത്തിന്റെ കൂട്ടുകാരന്‍` എന്നര്‍ത്ഥം വരുന്ന ` തിയഫിലോസ്‌' എന്ന നാമം തിരുമേനിക്ക്‌ ദൈവം കല്‌പ്പിച്ചു അരുളി ചെയ്‌തതാണ്‌ എന്നും നാം വിശ്വസിക്കുന്നു...സുവര്‍ണ്ണ നാവും തങ്കത്തില്‍ പൊതിഞ്ഞ മനസ്സുമാണ്‌ തിരുമേനിക്കള്ളതെന്നു കുട്ടികള്‍ പറയുമ്പോള്‍, അതിനോട്‌ യോജിക്കാതിരിക്കാന്‍ ആവില്ല. സെമിനാരിയുടെ അമരക്കാരനായ തിരുമേനിക്ക്‌ ഈ ദൈവിക യാത്രയില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുകയും, അങ്ങയെ ദൈവം വഴി നടത്തുകയും ചെയ്യട്ടെ എന്നും പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

0 comments:

Post a Comment