മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർത്ഥി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പിറവം നാമക്കുഴിയില്‍ സംഘടിപ്പിച്ച അഖില മലങ്കര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ JSOYA അങ്കമാലി മേഖല ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ 25 റണ്‍സിന് MGJSM കോലഞ്ചേരി മേഖലയെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. അങ്കമാലി മേഖലയുടെ തരുണ്‍ കെ. ജോണി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയും കേരള ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് സമ്മാന വിതരണം നടത്തി. ഫാ. ടിജോ മാര്‍ക്കോസ്, Very Rev. Dr. Adai Jacob Cor- Episcopa. ഫാ. സാബു പാറയ്ക്കല്‍, ഫാ. റോബിന്‍ ബേബി, ഫാ. ഗീവര്‍ഗീസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
0 comments:
Post a Comment